Thursday, May 2, 2024
keralaNewspolitics

എം.എല്‍.എ കെ.വി വിജയദാസിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

k v vijayadas mlaങ്ങാട് എം.എല്‍.എ കെ.വി വിജയദാസിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായ ജനകീയ അംഗീകാരം കെ.വി.വിജയദാസിന് ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു കെ.വി.വിജയദാസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. വിവിധ പാര്‍ട്ടികളുടെ നിയമസഭാ കക്ഷി നേതാക്കളും കെ.വി.വിജയദാസിനെ അനുസ്മരിച്ചു.

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് 7.45ഓടെയാണ് മരിച്ചത്.കൊവിഡ് നെഗറ്റീവായെങ്കിലും ലെന്‍സിനേയും മറ്റും ബാധിച്ചതിനാല്‍ മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡിന് മുകളില്‍ പ്രത്യേക ഐ.സി.യു തയ്യാറാക്കി അതിലാണ് എം.എല്‍.എക്ക് ചികിത്സ നല്‍കിയിരുന്നത്.

കഴിഞ്ഞ ദിവസം തലയില്‍ രക്തസ്രാവം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ന്യൂറോ സര്‍ജനും, മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായ ഡോ: ആര്‍. ബിജുകൃഷ്ണന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഞായറാഴ്ച പക്ഷാഘാതവും ഉണ്ടായതോടെ ആരോഗ്യ നില ആശങ്കാജനകമായി തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.