Monday, April 29, 2024
keralaNews

സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

നടി അമ്പിളിദേവിയുടെ ഭര്‍ത്താവും സീരിയല്‍ നടനുമായ ആദിത്യന്‍ ജയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. തൃശൂരില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദിത്യനെ കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആദിത്യനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവ് ആദിത്യന്‍ ജയനുമായുള്ള കുടുംബ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന പ്രതികരണവുമായി നടി അമ്പിളി ദേവി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി അമ്പിളി ദേവിയും ആദിത്യന്‍ എന്ന ഭര്‍ത്താവ് ജയനുമായുള്ള പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സംഭവത്തില്‍ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും പ്രതികരിച്ചു. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തങ്ങള്‍ക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയന്‍ പറഞ്ഞു. ‘ഞാന്‍ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി