Friday, May 3, 2024
keralaNews

സി പി എം സ്ഥാനാര്‍ത്ഥിയുടെ മകനെ വീടിനുളളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

ലഹരി വിമുക്തി ചികിത്സയിലായിരുന്ന യുവാവിനെ വീടിനുളളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പട്ടഞ്ചേരി സ്വദേശി അജിത്താണ് മരിച്ചത്. 31 വയസായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പട്ടഞ്ചേരി പഞ്ചായത്ത് പത്താം വാര്‍ഡിലെ സി പി എം സ്ഥാനാര്‍ത്ഥി കല്യാണിക്കുട്ടിയുടെ മകനാണ് അജിത്.വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് മൃതദേഹത്തിന്റെ സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അജിത്തിന്റെ പിതാവ് രാജന്റെ ഉടമസ്ഥതയിലുളളതാണ് തോക്കെന്നാണ് പൊലീസ് പറയുന്നത്. ചിറ്റിലഞ്ചേരിയിലെ ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അജിത് നാലു ദിവസം മുമ്പാണ് വീട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ തന്നെ കഴിഞ്ഞ അജിത് പുറത്തേയ്ക്കൊന്നും പോയിരുന്നില്ല.സ്ഥാനാര്‍ത്ഥിയായ അമ്മ കല്യാണിക്കുട്ടിയും പിതാവ് രാജനും തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. പ്രചാരണം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് അജിതിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ വെടിയേറ്റ പാടുണ്ടായിരുന്നു. മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഡി വൈ എസ് പി പി ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.