Friday, May 3, 2024
educationindiakeralaNews

സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രസിദ്ധികരിച്ചു

സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രസിദ്ധികരിച്ചു. 92.71 ശതമാനം വിജയം.resulst cbse.nic.in and cbse.gov.in. എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും.കൂടാതെ ഡിജിലോക്കര്‍ സംവിധാനത്തിലൂടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാം. 1444341 വിദ്യാര്‍ത്ഥികളാണ് ഇത്തവണ സിബിഎസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത്. 98.83 ശതമാനം വിജയവും ആയി ദേശീയ തലത്തില്‍ ഒന്നാമത് തിരുവനന്തപുരം മേഖല. ഏറ്റവും പിന്നില്‍ പ്രയാഗ് രാജ്. ഏപ്രില്‍ 26 മുതല്‍ ജൂണ്‍ 15 വരെയാണ് പരീക്ഷ നടത്തിയത്.

ഒന്ന്, രണ്ട് ടേം പരീക്ഷകളില്‍നിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്ക്, പ്രോജക്ടുകള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രീ ബോര്‍ഡ് പരീക്ഷകള്‍ എന്നിവയുടെ വിവരങ്ങളും അറിയാം. രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26നും ജൂണ്‍ നാലിനും ഇടയിലാണ് നടന്നത്. ഒന്നാം ടേം നവംബര്‍ ഡിസംബര്‍ മാസങ്ങളിലും നടന്നു.