Saturday, May 4, 2024
indiaNews

ഐഎസ്ആര്‍ഒ ചെയര്‍മാനായി കെ.ശിവന്‍ തുടരും.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്റെ കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി കൊടുത്തു. ഒരു വര്‍ഷത്തേക്കാണ് ശിവന്റെ കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കിയത്. ജനുവരിയില്‍ വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടിയത്. ഇതേതുടര്‍ന്ന് 2022 ജനുവരി 14 വരെ കെ. ശിവന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ പദവിയില്‍ തുടരും.2018 ജനുവരി 10നാണ് ഐ എസ് ആര്‍ ഒ ചെയര്‍മാനായി കെ.ശിവനെ നിയമിക്കുന്നത്. എ.കെ കിരണ്‍ കുമാറില്‍ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ചന്ദ്രയാന്‍2 പോലുള്ള പല നിര്‍ണായക ദൗത്യങ്ങള്‍ക്കും ഐ എസ് ആര്‍ ഒ തുടക്കം കുറിച്ചത് കെ.ശിവന്‍ ചെയര്‍മാനായിരിക്കുമ്പോഴാണ്.
കേന്ദ്ര നിയമനകാര്യ സമിതിയാണ് ശിവന്റെ കാലാവധി നീട്ടി നല്‍കാന്‍ തീരുമാനിച്ചത്. ഇസ്രോ ചെയര്‍മാന് കേന്ദ്രം സര്‍വ്വീസ് കാലാവധി നീട്ടി കൊടുക്കുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബഹിരാകാശ വകുപ്പ് പ്രവര്‍ത്തിക്കുന്നത്.