Wednesday, May 8, 2024
keralaNewsObituary

സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥന്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകക്കേസില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്ര ഉത്സവം നടക്കുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം . വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള 4ല്‍ അധികം വെട്ടേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നുത് . സംഭവത്തില്‍ ഒരാള്‍ പൊലീസിന്റെ കസ്റ്റിയിലായിട്ടുണ്ടെന്നാണ് സൂചന പുറത്തുവരുന്നത്. കുത്തേറ്റെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. പിന്നീടാണ് ശരീരത്തില്‍ നാലിലധികം വെട്ടേറ്റതായി വിവരം പുറത്തുവരുന്നത്. കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് വിവരം. കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയ അഭിലാഷിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന പുറത്താക്കിയിരുന്നതായി എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാനത്തില്‍ ജമീല.