Friday, May 17, 2024
keralaNewspolitics

തലശേരിയില്‍ സിപിഎം ഇന്ന് ഹര്‍ത്താല്‍.

തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സിപിഎം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.പുലര്‍ച്ചെ ഒന്നരയോടെയാണ് സി പി എം പ്രവര്‍ത്തകനായ ഹരിദാസിന് വെട്ടേറ്റത്. മല്‍സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. കൊലപാതകത്തില്‍ കേസില്‍ അന്വേഷണം ഊര്‍ജിതമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സി പി എം പ്രവര്‍ത്തകനും മല്‍സ്യത്തൊഴിലാളിയുമായ പുന്നോല്‍ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിനു സമീപത്ത് വച്ചായിരുന്നു വെട്ടിക്കൊന്നത്. വെട്ടേറ്റ് കൈവിരലുകള്‍ അറ്റു . കാല്‍ മുറിച്ചുമാറ്റി . ബന്ധുക്കളുടെ മുന്നിലിട്ട് അരുംകൊലയാണ് നടത്തിയത്.ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.

രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് അരും കൊല നടത്തിയത്. അതി ക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്.വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാല്‍ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കണ്‍മുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത് .ഹരിദാസനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോജരന്‍ സുരനും വെട്ടേറ്റു. വെട്ട് കൊണ്ട് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.