Friday, May 3, 2024
NewsObituaryworld

ബ്രസീലിലെ സ്‌കൂളുകള്‍ക്ക് നേരെ വെടിവെയ്പ്പ്; 3 പേര്‍ കൊല്ലപ്പെട്ടു

ബ്രസീല്‍: ബ്രസീലിയന്‍ സംസ്ഥാനമായ എസ്പിരിറ്റോ സാന്റോയിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഉണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആയുധധാരികളായ ഒരു സംഘം വെടിയുതിര്‍ത്തത്. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് ആക്രമണം നടന്നത്. സംസ്ഥാന തലസ്ഥാനത്തിന് ഏകദേശം 80 കിലോമീറ്റര്‍ (50 മൈല്‍) വടക്ക് സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമായ വിറ്റോറിയിലെ സ്‌കൂളുകള്‍ക്ക് നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്. സൈനിക വേഷം ധരിച്ചവരാണ് അക്രമത്തിന് പിന്നില്‍. ആക്രമണം നടത്തിയത് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്നാണ് പോലീസിന്റെ നി?ഗമനം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഒരു കൂട്ടം കുറ്റവാളികള്‍ സ്‌കൂളിലെത്തി അദ്ധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ, ഇതേ സംഘം മറ്റൊരു സ്‌കൂളിലെത്തി ഒരു പെണ്‍കുട്ടിയേയും കൊല്ലുന്നു. രണ്ട് പേര്‍ക്ക് ?ഗുരുതരമായി പരിക്കേറ്റു എന്നും അന്വേഷണ ഉദ്യോ?ഗസ്ഥര്‍ പറഞ്ഞു.