Tuesday, April 30, 2024
keralaNewspolitics

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് എഐസിസി. കെ.പി.സി.സി നിര്‍ദേശം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് എഐസിസി. കെ.പി.സി.സി നിര്‍ദേശം പാലിക്കാന്‍ കെ.വി.തോമസിനെ അറിയിച്ചു. അനുമതിയുടെ കാര്യത്തില്‍ ദേശീയനേതൃത്വം തീരുമാനം എടുക്കില്ലെന്നും എഐസിസി നിലപാടെടുത്തു. കെ വി തോമസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി തേടിയിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് നേതാക്കള്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നത് അച്ചടക്കരാഹിത്യമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നിലപാടെടുത്തിരുന്നു.