Thursday, May 16, 2024
keralaNewsObituary

പ്രശസ്ത സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചു.

പ്രശസ്ത സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചു. മികച്ച പശ്ചാത്തല സംഗീതത്തിന് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്.

പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തില്‍ കൊടൈക്കനാല്‍ സ്‌കൂളിലെ അമേരിക്കന്‍ ടീച്ചേഴ്‌സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും പിയാനോയില്‍ സിക്‌സ്ത്ത് ഗ്രേഡും പാസായി.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വം എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതം നിര്‍വഹിച്ച് 1994ലാണ് ഐസക് തോമസ് കൊട്ടുകാപള്ളി സിനിമയുടെ ഭാഗമാകുന്നത്. ഗിരീഷ് കാസറവള്ളിയുടെ തായ് സഹേബ എന്ന കന്നഡ ചിത്രത്തിന്റെ സംഗീത സംവിധായകനായും പശ്ചാത്തല സംഗീതം ചെയ്തും ശ്രദ്ധേയനായി.ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീത സംവിധായകനുളള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. കുട്ടിസ്രാങ്ക്, ഭാവം, സഞ്ചാരം, കുഞ്ഞനന്തന്റെ കട, പറുദീസ, വീട്ടിലേക്കുളള വഴി, കഥാവശേഷന്‍, കുരുക്ഷേത്രം തുടങ്ങി നിരവധി സിനിമകള്‍ക്ക് സംഗീതമൊരുക്കി.മലയാളം, തമിഴ്, കന്നഡ, ഹിന്ദി, സിനിമകള്‍ക്കായി സംഗീതമൊരുക്കി. അരവിന്ദനൊപ്പം തമ്ബ്, കുമ്മാട്ടി, എസ്താപ്പാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡന്റും ക്രിയേറ്റീവ് ഡയറക്ടറുമായിരുന്നു ഐസക് തോമസ്.