Monday, May 6, 2024
keralaLocal NewsNews

മത്സ്യബന്ധനത്തിനിടെ തൊഴിലാളികള്‍ക്ക് കടലില്‍ നിന്ന് പ്ലാസ്റ്റിക് കവചത്തോടു കൂടിയ വസ്തു കണ്ടെത്തി

മത്സ്യബന്ധനത്തിനിടെ തൊഴിലാളികള്‍ക്ക് കടലില്‍ നിന്ന് പ്ലാസ്റ്റിക് കവചത്തോടു കൂടിയ വസ്തു കണ്ടെത്തി. രാവിലെ 11ന് തുറമുഖത്ത് നിന്ന് 2 കിലോ മീറ്റര്‍ അകലെവച്ചാണ് കിട്ടിയത്. അങ്ങാടിക്കടവത്ത് ഉസ്മാന്‍ കോയയുടെ നേതൃത്വത്തിലുള്ള റിഫായില്‍ നാടന്‍ വള്ളക്കാരാണ് കടലില്‍ പൊന്തിക്കിടന്ന വസ്തു ആദ്യം കണ്ടത്. തോണിയില്‍ കരയ്‌ക്കെത്തിക്കുകയായിരുന്നു. പ്ലാസ്റ്റിക്കില്‍ പണിത ഉപകരണത്തിന്റെ മുകള്‍ ഭാഗം ഗ്ലാസ് മൂടിയ നിലയിലാണ്. ഒരു ബക്കറ്റിന്റെ വലിപ്പവും ഉദ്ദേശം 5 കിലോഗ്രാം തൂക്കവുമുണ്ട്. ഉച്ചയോടെ പൊതുപ്രവര്‍ത്തകനായ ബി.പി.സഹീറും സംഘവും താനൂര്‍ പൊലീസില്‍ ഏല്‍പിച്ചു. കടല്‍ പഠനവുമായി ബന്ധപ്പെട്ട ഉപകരണത്തിന്റെ ഘടകമാണെന്ന് സംശയിക്കുന്നു. തിരിച്ചറിഞ്ഞിട്ടില്ലെന്നും സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.