Saturday, April 20, 2024
keralaNewspolitics

വി.ഡി.സതീശന്‍ ഐഎന്‍ടിയുസി ചരിത്രം പഠിക്കണമെന്ന് :ആര്‍. ചന്ദ്രശേഖരന്‍

ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷകസംഘടനയാണോ എന്നറിയാന്‍ ചരിത്രം പഠിക്കണമെന്ന് വി.ഡി.സതീശന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്റെ മറുപടി. പോഷകസംഘടനയെന്ന് ഐ.ഐ.സി.സിയും കെ.പി.സി.സിയും അംഗീകരിച്ചിട്ടുണ്ട്. ഐഎന്‍ടിയുസി പരിപാടികളില്‍ നെഹ്‌റു മുതലുളള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നത് ഓര്‍ക്കണം. വി.ഡി സതീശന്റെ പ്രസ്താവന തൊഴിലാളികള്‍ക്ക് വേദനയുണ്ടാക്കിയെന്നും അതിന് പരിഹാരം വേണമെന്നും ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. രാവിലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായി ചന്ദ്രശേഖരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.