Friday, May 3, 2024
keralaNewspolitics

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ; കെ.പി.ഉദയഭാനു ജില്ലാ സെക്രട്ടറി.

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും മുന്‍ ഡി.സി.സി പ്രസിഡന്റ് പീലിപ്പോസ് തോമസിനെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. മറ്റു മൂന്നു പുതുമുഖങ്ങളെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. അംഗങ്ങളുടെ എണ്ണം 33 ല്‍ തിന്നു 34 ആക്കി. കെ.പി.ഉദയഭാനു ജില്ലാ സെക്രട്ടറിയായി തുടരും. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ടി കെ ജി നായര്‍ ഒഴിവായി. നിര്‍മലാ ദേവിയെയും പി ആര്‍ പ്രസാദിനെയും സെക്രട്ടേറിയേറ്റില്‍ പുതിയതായി ഉള്‍പ്പെടുത്തി. സെക്രട്ടേറിയേറ്റിലും അംഗസംഖ്യ ഒന്നു ഉയര്‍ത്തി. വീണാ ജോര്‍ജ് ഉള്‍പ്പടെ പതിനേഴ് സംസ്ഥന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. വൈകുന്നേരം അടൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ ജില്ലാ സമ്മേളനം സമാപിക്കും.