Saturday, May 4, 2024
keralaNewspolitics

സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ നന്ദകുമാര്‍ ലക്ഷ്യമിട്ടു: ശോഭ സുരേന്ദ്രന്‍

ആലപ്പുഴ: സിപിഎമ്മിനെ പിളര്‍ത്തുന്നതിന് തലപ്പൊക്കമുള്ള നേതാവിനെ ബിജെപിയില്‍ എത്തിക്കാം എന്ന് തന്നോട് വാഗ്ദാനം ചെയ്‌തെന്നും ഇതിനായി ദല്ലാള്‍ നന്ദകുമാര്‍ കോടികള്‍ ആവശ്യപ്പെട്ടെന്നും ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ വെളിപ്പെടുത്തി. ഈ നേതാവിനെ തൃശൂരില്‍ വച്ച് കാണിച്ചുതന്നു. സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ബിജെപി ദേശീയ ഓഫിസില്‍ നന്ദകമാര്‍ നിരങ്ങി. ഇതിനു വേണ്ടി കോടികള്‍ ചോദിച്ചു. ഗവര്‍ണറാകാനും കേന്ദ്രമന്ത്രിയാകാനും സന്നദ്ധനായിരുന്നു സിപിഎം നേതാവ് . ഈ പേര് നന്ദകുമാര്‍ വെളിപ്പെടുത്തണമെന്നും ശോഭാ സുരേന്ദ്രന്‍. നന്ദകുമാറില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലൂടെ പണം വാങ്ങിയെന്ന് സ്ഥിരീകരിച്ച ശോഭസുരേന്ദ്രന്‍, സഹോദരി ഭര്‍ത്താവിന്റെ ചികില്‍സയ്ക്ക് പണം ലഭിക്കാന്‍ ഭൂമി കൈമാറുന്നതിന് വാങ്ങിയ തുകയാണെന്ന് വിശദീകരിച്ചു. തൃശൂരില്‍ ഭൂമി വാങ്ങാന്‍ ശോഭാ സുരേന്ദ്രന്‍ തന്റെ കയ്യില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നാണ് വിവാദ ഇടനിലക്കാരന്‍ ടി.ജി.നന്ദകുമാര്‍ ആരോപിച്ചത്.ശോഭാ സുരേന്ദ്രന് പണം നല്‍കിയ ബാങ്ക് രസീത് പുറത്തുവിട്ടുകൊണ്ടായിരുന്നു വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിന്റെ ആരോപണം. ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് ബാങ്ക് വഴിപണം കൈപ്പറ്റിയെന്ന് സമ്മതിച്ച ശോഭ തന്റെ ഭൂമി വിറ്റതിന് കിട്ടിയതാണ് പത്തുലക്ഷമെന്ന് വിശദീകരിച്ചു. ബാങ്ക് വഴി പണം നല്‍കിയാല്‍ മതിയെന്ന് താനാണ് നന്ദകുമാറിനോട് പറഞ്ഞത്. ഭൂമി റജിസ്‌ട്രേഷന്‍ നടത്താന്‍ നാലുതവണ വിളിച്ചിട്ടും അതിന് തയാറായില്ല . പണം തിരികെ നല്‍കില്ലെന്നും ഭൂമി മാത്രമേ കൊടുക്കൂ എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു