Monday, May 13, 2024
keralaNews

ആലപ്പുഴയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി, സംഘം വടക്കാഞ്ചേരിയില്‍ ഇറക്കിവിട്ടു.

മാന്നാറില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് വടക്കാഞ്ചേരി റോഡില്‍ ഇറക്കിവിട്ടത്.
വടക്കാഞ്ചേരി പോലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പോലീസിന് മൊഴി നല്‍കി.
പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കം പരിശോധിച്ച് എത്രയും വേഗം പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് നാലുദിവസം മുന്‍പ് ഗള്‍ഫില്‍നിന്നെത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. യുവതിക്ക് ഈ സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.