Monday, April 29, 2024
indiaNews

സിക്കിമില്‍ ആര്‍മി ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു.

സിക്കിമില്‍ ആര്‍മി ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു. നോര്‍ത്ത് സിക്കിമിലെ സേമയില്‍ ആണ് അപകടം ഉണ്ടായത്. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളില്‍ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. പരുക്കേറ്റ നാല് പേരെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന നോര്‍ത്ത് സിക്കിം മേഖലയിലെ സെമ എന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് സൈന്യം അറിയിച്ചു.ചാറ്റന്‍ മേഖലയില്‍ നിന്ന് താങ്ങുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന് സൈനികവാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. മലയിടുക്കിലെ ചെരിവില്‍ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയില്‍.