Saturday, May 11, 2024
HealthindiaNews

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷത്തിലേക്ക്..

കോവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷത്തോടടുക്കുകയാണ്. മരണം 1.18 ലക്ഷവും കടന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 90 ശതമാനം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എഴുപത് ലക്ഷത്തിലധികം പേര്‍ സുഖംപ്രാപിച്ചു. കഴിഞ്ഞ ദിവസം 62,077 പേരാണ് രോഗമുക്തി നേടിയത്.
6,68,154 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ 8.50 ശതമാനം മാത്രമാണിത്. ഒക്ടോബര്‍ രണ്ടിന് ശേഷം തുടര്‍ച്ചയായി പ്രതിദിന മരണം 1,100ന് താഴെയാണ്. മരണനിരക്ക് 1.51 ശതമാനം.ഏറ്റവും കൂടുതല്‍ പ്രതിദിന കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം തുടരുന്നു. 6000 ത്തിലധികം കേസുകളാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലും, കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 4439 ഉം ,ഡല്‍ഹിയില്‍ 4136 ഉം ,പശ്ചിമബംഗാളില്‍ 4127 ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ ആകെ രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു.