Sunday, May 5, 2024
keralaNews

സാമൂഹ്യ സുരക്ഷ പെൻഷൻ :സർക്കാർ ഉത്തരവിനെതിരെ വ്യാപക  പ്രതിഷേധം. 

തിരുവനന്തപുരം : സംസ്ഥാനത്ത്  കോവിഡ് വർദ്ധിക്കുന്നതിനിടയിൽ സേവന പെൻഷൻ സോഫ്റ്റ്‌വെയറിൽ  സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ വിവരം ഉൾപ്പെടുത്തണമെന്ന  സർക്കാർ ഉത്തരവിനെതിരെയാണ്  വ്യാപക പ്രതിഷേധം ഉയർന്നത് .സംസ്ഥാനത്തെ കോർപ്പറേഷൻ / മുനിസിപ്പാലിറ്റി /ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്കുമാണ് പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസിൽ നിന്നും 12 ന് നിർദേശം നൽകിയിരിക്കുന്നത്.എന്നാൽ സംസ്ഥാനത്താകമാനം എല്ലാ മേഖലയിലും കോവിഡ്  വർദ്ധിക്കുന്നതിനിടയിലാണ്  പഞ്ചായത്ത് ഡയറക്ടറുടെ പുതിയ ഈ ഉത്തരവ് . അറുപത് വയസ്സ് കഴിഞ്ഞവർക്കാണ്  വിവിധ പദ്ധതികളിൽ ക്ഷേമ പെൻഷനുകൾ സർക്കാർ നൽകുന്നത്. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ,  ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ ,  ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ എന്നീ മൂന്ന് വിഭാഗത്തിൽ  ബിപിഎൽ വിഭാഗത്തിൽ
ഗുണഭോക്താക്കളുടെ വിവരങ്ങളാണ്  സേവന പെൻഷൻ സോഫ്റ്റ്‌വെയറിൽ ചേർക്കേണ്ടത് . മേൽപ്പറഞ്ഞ മൂന്ന് വിഭാഗങ്ങളിലുള്ള പെൻഷനുകൾ ബാങ്ക് അക്കൗണ്ട് വഴി വാങ്ങുന്നവരുടെ വിവരങ്ങൾ മാത്രമാണ് ഇത്തരത്തിൽ ശേഖരിക്കേണ്ടത് . സർക്കാർ ഉത്തരവിനെ അടിസ്ഥാനത്തിൽ പ്രായമായവർ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് പഞ്ചായത്ത്  ഓഫീസുകളിൽ എത്തുന്നത് .  സർക്കാർ ഓഫീസുകളിൽ കോവിഡ്   ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനിടയിലാണ് ഓഫീസുകളിലേക്ക് പ്രായമായവർ  എത്തുന്നത്. ബിപിഎൽ എന്ന രേഖപ്പെടുത്തുന്നതിന് അവരുടെ പേര് ഉൾപ്പെടുന്ന റേഷൻ കാർഡ് ,  അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ലഭ്യമായ പട്ടിക അടിസ്ഥാനമാക്കി രേഖയായി സ്വീകരിക്കാവുന്നതാണെന്നും നിർദേശത്തിൽ പറയുന്നു.
സംസ്ഥാനത്ത് കോവിഡ് വർദ്ധിക്കുകയും – ജില്ലകളെ വിവിധ കാറ്റഗറിയായി  തിരിച്ച്  കനത്ത ജാഗ്രത എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശിക്കുമ്പോഴാണ് പ്രായമായവരെ പഞ്ചായത്താഫീസിൽ എത്തിക്കുന്ന പുതിയ ഉത്തരവ്  ദുരിതമായിരിക്കുന്നത്.പത്തു ദിവസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നാണ്   കത്തിൽ പറയുന്നത്. എന്നാൽ കോവിഡ്  വർധിച്ചുവരുന്ന സാഹചര്യത്തിൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്  ജീവനക്കാരെയും ദുരിതത്തിലാക്കി യിരിക്കുകയാണ്