Wednesday, May 22, 2024
keralaNews

കാവ്യരത്‌ന പുരസ്ക്കാരം  കെ പി ഓതറയ്ക്ക്  

തിരുവനന്തപുരം : മുൻ തൊഴിൽ വകുപ്പ് മന്ത്രി മത്തായി മാഞ്ഞൂരാന്റെ 52 മത് ചരമ വാർഷികത്തോടനുബന്ധിച്ച് കലാ -സാഹിത്യ -പത്രപ്രവർത്തക  പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി മത്തായി മാഞ്ഞൂരാൻ ഫൗണ്ടേഷന്റെ 2021 ലെ  കാവ്യരത്‌ന പുരസ്ക്കാരം കെ. പി ഓതറയ്ക്ക് ലഭിച്ചു.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ചീപ്പ് വിപ്പ് ഡോ. എൻ.ജയരാജ്  ശില്പവും -പ്രശസ്തി പത്രവും നൽകി. ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരിയും സഞ്ചാര സാഹിത്യകാരനുമായ രവീന്ദ്രൻ എരുമേലി, സീരിയൽ ബാലതാരം സോന ജലീൽ ,ഉണരൂ മാസികയുടെ ചീഫ് എഡിറ്റർ നന്ദാവനം സുശീലൻ , ചലചിത്ര നടൻ ഡോ. പ്രേംകുമാർ , പാച്ചല്ലൂർ സുരേഷ് മാധവൻ,  ബൈജു പട്ടത്താനം എന്നിവർ സംസാരിച്ചു.