Friday, May 3, 2024
keralaNews

തറയില്‍ ഫൈനാന്‍സിയേഴ്‌സ് തട്ടിപ്പില്‍ ഉടമ സജി സാം പോലീസില്‍ കീഴടങ്ങി.

പത്തനംതിട്ട തറയില്‍ ഫൈനാന്‍സിയേഴ്‌സ് തട്ടിപ്പില്‍ ഉടമ സജി സാം പോലീസില്‍ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്നിലാണ് കീഴടങ്ങിയത്. സ്ഥാപനത്തിന്റെ ബ്രാഞ്ചുകള്‍ അടച്ച ശേഷം രണ്ടാഴ്ചയായി ഇയാള്‍ ഒളിവിലായിരുന്നു. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജൂണ്‍ ഒന്‍പതാം തീയതി മുതലാണ് സജി സാമും കുടുംബവും ഒളിവില്‍ പോയത്.പണമിടപാട് സ്ഥാപനത്തിന്റെ ഓമല്ലൂരിലെ ആസ്ഥാനവും പത്തനംതിട്ടയിലെയും അടൂരിലെയും ശാഖകളും കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് സീല്‍ ചെയ്തിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച നിക്ഷേപ വിവരങ്ങളും ഹാര്‍ഡ് ഡിസ്‌കുകളും പരിശോധിച്ച് വരികയാണ്. പത്തനംതിട്ട , അടൂര്‍, പത്തനാപുരം സ്റ്റേഷനുകളിലായി ഇതുവരെ 37 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരുനൂറിലേറെ പരാതികളാണ് വിവിധ സ്റ്റേഷനുകളിലും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കുമായി ലഭിച്ചത്.