Tuesday, May 14, 2024
keralaNews

ദിലീപിന് എതിരായ തെളിവുകള്‍ കോടതി ഗൗരവമായി എടുത്തിട്ടുണ്ടാകും; ബാലചന്ദ്രകുമാര്‍

ദിലീപിന് എതിരായ തെളിവുകള്‍ കോടതി ഗൗരവമായി എടുത്തിട്ടുണ്ടാകുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ശബ്ദം തന്റേതല്ലെന്ന് ദിലീപ് പറഞ്ഞില്ല. അത് അതിന്റെ വിശ്വാസ്യത കാണിക്കുന്നു. അത് സമ്മതിച്ചതില്‍ സന്തോഷമുണ്ട്. ശബ്ദ സാംപിള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.