Sunday, May 5, 2024
keralaNewspolitics

സര്‍ക്കാരിന്റെ എംഎല്‍എമാര്‍ക്കുള്ള സൗജന്യ കിറ്റ് വേണ്ടെന്ന് യുഡിഎഫ്.

സര്‍ക്കാരിന്റെ എംഎല്‍എമാര്‍ക്കുള്ള സൗജന്യ കിറ്റ് വേണ്ടെന്ന് യുഡിഎഫ്. എംഎല്‍എമാര്‍ക്കുള്ള സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് പ്രതിപക്ഷം സ്വീകരിക്കില്ല. പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്ത കിറ്റ് സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് വ്യക്തമാക്കി.യുഡിഎഫ് എംഎല്‍എമാര്‍ കിറ്റ് വാങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരം. സാധാരണക്കാര്‍ക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്.