Friday, May 17, 2024
keralaNewspolitics

പി.ജെ. ജോസഫിന്റെ മകന് ആദരാഞ്ജലി അര്‍പ്പിച്ച് ജോസ്.കെ.മാണി.

കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ മകന് ആദരാഞ്ജലി അര്‍പ്പിച്ച് ജോസ്.കെ.മാണി. രാഷ്ട്രീയ വൈരങ്ങള്‍ മറന്ന് ജോസഫിന്റെ വീട്ടിലെത്തിയാണ് ജോസ് കെ മാണി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടില്‍ തളര്‍ന്ന് വീണ ജോയെ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പി.ജെ.ജോസഫിന്റെ വീട് സന്ദര്‍ശിച്ച വിവരം ജോസ് കെ മാണി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പ്രിയ ജോകുട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നു എന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.