Friday, May 17, 2024
keralaNewspolitics

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ;  എരുമേലിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം പോലീസ് വിളിച്ചു.

സംസ്ഥാനത്ത് ഡിസംബറില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എരുമേലിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം പോലീസ് വിളിച്ചു.സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതായാണ് പോലീസ് യോഗം വിളിച്ചത്.ഗൃഹസമ്പര്‍ക്കത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ചു പേര്‍ മാത്രമേ പാടുള്ളൂ.ഹൈക്കോടതി നിര്‍ദ്ദേശാനുസരണം മാത്രമേ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാവൂ.കോവിഡ് മാനദണ്ഡപ്രകാരം ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.സ്ഥാനാര്‍ഥികള്‍ക്ക് റോഡ് ഷോയ്ക്ക് മൂന്നു വാഹനങ്ങള്‍ ഉപയോഗിക്കാം.
സ്ഥാനാര്‍ഥികള്‍ക്ക് നോട്ടുമാല മറ്റ് സ്വീകരണ മാലകള്‍,ഷാള്‍ എന്നിവ പ്രചരണത്തിനിടെ നല്‍കാന്‍ പാടുള്ളതല്ല.തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രചരണ പരിപാടികള്‍ നിര്‍ത്തിവെച്ച്
ക്വാറന്റേനില്‍ പോകേണ്ടതാണ്.തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്നും പോലീസ് പറഞ്ഞു.തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ശ്രമിക്കണമെന്നും പോലീസ് പറഞ്ഞു.എരുമേലി പോലീസ് നടന്ന യോഗത്തില്‍ എസ് എച്ച് ഒ സജീവ് ചെറിയാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി കെ അബ്ദുല്‍ കരീം,ടിവി ജോസഫ്,നൗഷാദ്,എസ് .രാജന്‍,ദിഗീഷ്,സാബു,രഘു എന്നിവര്‍ പങ്കെടുത്തു.