Tuesday, May 21, 2024
keralaNewspolitics

താന്‍ ഒരു ഗ്രൂപ്പിലും ഇല്ല… എല്ലാ ഗ്രൂപ്പ് നേതാക്കളും എന്നെ വന്ന് കാണുന്നുണ്ടെന്നും വിഡി സതീശന്‍

തിരുവനന്തപുരം:താന്‍ ഒരു ഗ്രൂപ്പിലും ഇല്ല… എല്ലാ ഗ്രൂപ്പ് നേതാക്കളും എന്നെ വന്ന് കാണുന്നുണ്ടെന്നും വിഡി സതീശന്‍.                                                                             

ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന രഹസ്യ യോഗത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുനഃസംഘടനയുടെ ഭാഗമായാണ് ജില്ലാ നേതാക്കള്‍ തന്നെ വന്ന് കാണുന്നതെന്നും, എല്ലാ ഗ്രൂപ്പ് നേതാക്കളും തന്നെ വന്ന് കാണുന്നുണ്ടെന്നും, വി ഡി സതീശന്‍ വ്യക്തമാക്കി .കെപിസിസി പ്രസിഡന്റ് നേയും നേരില്‍ കണ്ടിട്ടുണ്ടെന്നും,താന്‍ ഒരു ഗ്രൂപ്പിലും ഇല്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.ചിലര്‍ കുല്‍സിത പ്രവര്‍ത്തികള്‍ നടത്തുന്നുണ്ട്, പാര്‍ട്ടിയെ പിന്നില്‍ നിന്ന് വലിക്കാന്‍ ശ്രമിക്കുന്നു,വേറെ ഒരു പണിയും ഇല്ലാത്തവര്‍ ആണ് ഗ്രൂപ്പുമായി നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു .ഇന്നലെ രാത്രി പത്തോടെയാണ് സതീശന്റെ വസതിയില്‍ ഒരു വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നത് .                                                                                                                    ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എം. വാഹിദ്, വി.എസ്. ശിവകുമാര്‍, കെ.എസ്.ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.ശ്രീകുമാര്‍, യൂജിന്‍ തോമസ് അടക്കമുള്ളവരാണ് രഹസ്യ യോഗത്തില്‍ പങ്കെടുത്തത്. രഹസ്യ യോഗം നടക്കുന്നതായി വിവരമറിഞ്ഞ്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണനും കെ.സുധാകരന്റെ സെക്രട്ടറി വിപിന്‍ മോഹനും എത്തിയപ്പോഴേക്കും നേതാക്കള്‍ പല വാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു.അതേസമയം സതീശന്‍ തന്നെ വിളിച്ചിരുന്നുവെന്നും, ഗ്രൂപ്പ് യോഗം ആര്‍ക്കും ഗുണം ചെയ്യില്ലെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം