Saturday, May 4, 2024
keralaNewsObituary

സന്യസ്ത വിദ്യാര്‍ത്ഥിനിയെ മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കൊച്ചി: സന്യസ്ത വിദ്യാര്‍ത്ഥിനിയെ മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി അനു അലക്‌സ് ആണ് മരിച്ചത്. കോതമംഗലം എസ് എച്ച് കോണ്‍വെന്റില്‍ ഇന്നലെ രാത്രിയോടെയാണ് അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം അനു പ്രാര്‍ത്ഥനയ്ക്ക് എത്തിയിരുന്നില്ല. തുടര്‍ന്ന് മഠത്തിലെ മറ്റ് അന്തേവാസികള്‍ അന്വേഷിച്ചപ്പോഴാണ് അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാരിയില്‍ തൂങ്ങിയ നിലയിലാണ് അനുവിനെ കണ്ടെത്തിയത്.മൃതദേഹം കണ്ടെത്തിയ മുറിയില്‍ നിന്ന് അന്നുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം. കോതമംഗലം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും.