Monday, April 29, 2024
keralaNews

സന്ദീപിന്റെ കൊലപാതകത്തില്‍ പോസ്റ്റുമോര്‍ട്ടം  റിപ്പോര്‍ട്ട് പുറത്ത്.

തിരുവല്ലയിലെ സിപിഎം പ്രാദേശിക നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ശരീരത്തില്‍ ഇരുപതിലേറെ മുറിവുകളെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. അതേസമയം, കേസിലെ പ്രതികളെല്ലാം പൊലീസ് കസ്റ്റഡിയിലായി. പി.ബി. സന്ദീവിന്റെ കൊലപാതകം നിഷ്ഠൂരവും ഹീനവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും കൊലയുടെ കാരണം കണ്ടെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.