Tuesday, May 14, 2024
indiaNews

ഒമിക്രോണ്‍ സംശയം ;ഡല്‍ഹിയില്‍ 12 പേരെ നിരീക്ഷണത്തിലാക്കി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ സംശയിച്ച 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഡല്‍ഹി ആരോഗ്യവകുപ്പ്. ലോക് നായക് ജയപ്രകാശ് നാരായണന്‍ ആശുപത്രിയിലാണ് 12 പേരേയും പ്രവേശിപ്പിച്ചിരിക്കുന്നത്. എല്ലാവരും കൊറോണ പോസിറ്റീവാണെന്നും ഒമിക്രോണ്‍ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.ഇന്ന് വിദേശയാത്ര കഴിഞ്ഞെത്തിയ നാലുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ രണ്ടു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മറ്റ് രണ്ടു പേരുടേയും ഫലം വരാനുണ്ടെന്നും ആസുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടു പേര്‍ ബ്രിട്ടനില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും ഒരാള്‍ നെതര്‍ലാന്റ്സില്‍ നിന്നുമാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്.
രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിക്കപ്പെട്ടത് കര്‍ണ്ണാടകയിലെത്തി രണ്ടുപേര്‍ക്കാണ്. ഇരുവരുടേയും പരിശോധനാ ഫലത്തിലാണ് ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചത്. അവരുമായി ബന്ധപ്പെട്ടവരുടെ സ്രവ പരിശോധ നകളും നടന്നുകൊണ്ടിരിക്കുകയാണ്.