Monday, April 29, 2024
keralaNews

എം ടി ഭാഷയ്ക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുത് – ബഷീര്‍ അമ്മ മലയാളം

എഴുതിയതിലെല്ലാം തന്നെയും കാലത്തെയും മനുഷ്യാവസ്ഥയുടെ ഇരുള്‍ വെളിച്ചങ്ങളെയും അത്ഭുത ദീപ്തിയോടെ കൊത്തിവെച്ച എഴുത്തുകാരനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍ എന്ന് ബഷീര്‍ അമ്മ മലയാള സാഹിത്യ കൂട്ടായ്മ. എം ടി എന്ന രണ്ടക്ഷരം മലയാള ഭാഷയ്ക്കു നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. എം ടിയുടെ എണ്‍ പ്പത്തി എട്ടാമത് ജന്മദിനത്തോട് നു ബന്ധിച്ച് നൂറ് ദിനം എം ടി യുടെ പത്തു പുസ്തകം എന്ന വായന പരമ്പര യുവ വായന കാര്‍ക്ക് എംടിയുടെ കൃതികള്‍ ബഷീര്‍ അമ്മ മലയാളത്തിന്റെ നേതൃത്വത്തില്‍ വിതരണം നല്‍കി. പുസ്തകങ്ങളുടെ വിതരണ ഉത്ഘാടനം ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ജനറല്‍ സെക്രട്ടറി പി.ജി. ഷാജി മോന്‍ നിര്‍വ്വഹിച്ചു.

ഫോട്ടോ . എം ടി വാസുദേവന്‍ നായരുടെ എണ്‍ പ്പത്തി എട്ടാമത് ജന്മദിനത്തോട് നു ബന്ധിച്ച് നൂറ് ദിനം എംടിയുടെ പത്തു പുസ്തകം എന്ന വായന പരമ്പരയുടെ ഉത്ഘാടനം എം ടി യുടെ പുസ്തകങ്ങള്‍ നല്‍കി ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ജനറല്‍ സെക്രട്ടറി പി.ജി. ഷാജീ മോന്‍ നിര്‍വ്വഹിക്കുന്നു.