Tuesday, May 14, 2024
News

നെടുങ്കണ്ടത്ത് തോട്ട പൊട്ടി രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് തോട്ട പൊട്ടി തൊഴിലാളികളായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രന്‍,അണക്കര സ്വദേശി ജയ്‌മോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തോട്ട പൊട്ടി രാജേന്ദ്രന്റെ കൈകള്‍ അറ്റുപോകുകയും, കാലിനും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാമാക്ഷി വിലാസം കോണ്ടിനെന്റല്‍ എസ്റ്റേറ്റില്‍ വൈകിട്ട് 7 മണിയോടു കൂടിയാണ് സംഭവം. കുഴല്‍ കിണര്‍ ജോലിയ്ക്കായി എത്തിയതായിരുന്നു ഇരുവരും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടര്‍ന്ന് കുഴല്‍ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതെനിടെയായിരുന്നു അപകടം.