Monday, April 29, 2024
keralaNews

സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ഇന്ന് മുതല്‍ പുനഃരാരംഭിക്കും.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ഇന്ന് മുതല്‍ പുനഃരാരംഭിക്കും.ഇന്ന് സ്ത്രീശക്തി SS-259 നറുക്കെടുപ്പാണ് നടക്കുന്നത്.തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോര്‍ക്കി ഭവനില്‍ വൈകിട്ട് മൂന്നിനാണ് നറുക്കെടുപ്പ്.75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5,000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 8,000 രൂപയും ലഭിക്കും.