Thursday, May 16, 2024
EntertainmentindiaNews

വാര്‍ത്ത കരഞ്ഞുകൊണ്ടാണ് വാര്‍ത്ത ഷാറുഖ് ഖാന്‍ കേട്ടത്.

ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായ വാര്‍ത്ത കരഞ്ഞുകൊണ്ടാണ് നടന്‍ ഷാറുഖ് ഖാന്‍ കേട്ടതെന്ന് അഭിഭാഷകനും മുന്‍ അറ്റോണി ജനറലുമായ മുകുള്‍ റോഹത്ഗി. മൂന്നുനാലു ദിവസമായി ഷാറുഖ് ഖാന്‍ വ്യാകുലനായിരുന്നു. ഭക്ഷണം പോലും ഉപേക്ഷിച്ച അദ്ദേഹം തുടര്‍ച്ചയായി കാപ്പി കുടിച്ചു. കുറച്ചു ദിവസമായി എല്ലാ ജോലികളും മാറ്റിവച്ചു. മകന്‍ ജയില്‍ മോചിതനായ വാര്‍ത്ത വന്നപ്പോള്‍ വലിയ ആശ്വാസത്തോടെ, സന്തോഷത്തോടെ കരഞ്ഞുവെന്നും മുകുള്‍ റോഹത്ഗി പറഞ്ഞു. ആര്യന് ജാമ്യം ലഭിച്ചതിന് ശേഷം അഭിഭാഷകര്‍ക്കും മാനേജര്‍ പൂജ ദദ്‌ലാനിക്കുമൊപ്പം ഷാരൂഖ് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാനെ ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് ജയില്‍ മോചിതനാകുന്ന വിവരം അറിയിച്ചത്. സഹതടവുകാര്‍ക്ക് നിയമ സഹായവും കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കുമെന്ന് ആര്യന്‍ വാഗ്ദാനം ചെയ്തുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ജാമ്യവാര്‍ത്തയറിഞ്ഞ് ആരാധകര്‍ ഷാറുഖിന്റെ വസതിക്കു മുന്നിലേക്ക് ഒഴുകി. പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചും ആഹ്ലാദം പങ്കുവച്ചു.