Friday, April 26, 2024
keralaNews

സംസ്ഥാന ഭക്ഷ്യകിറ്റ്: തിരുവോണത്തിന് മുന്‍പ്പ് പൂര്‍ത്തിയാവില്ല.

ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാന്‍ ഭക്ഷ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേകസെല്‍. കിറ്റ് വിതരണത്തിനായി ഇന്നും നാളെയും റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കും. നിലവിലെ സാഹചര്യത്തില്‍ ഓണത്തിന് മുന്‍പ് കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
തിരുവോണത്തിന് രണ്ടുദിവസം മാത്രം ശേഷിക്കേ, 37 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് കൂടി ഓണക്കിറ്റ് വിതരണം ചെയ്യാനുണ്ട്. ആകെയുള്ള 90.67 ലക്ഷം കാര്‍ഡ് ഉടമകളില്‍ 53 ലക്ഷം പേര്‍ക്കാണ് ഇതുവരെ കിറ്റ് ലഭിച്ചത്. ഇതില്‍ 31 ലക്ഷം മുന്‍ഗണനാവിഭാഗത്തിലെ കാര്‍ഡുടമകളും 22 ലക്ഷം മുന്‍ഗണേതരവിഭാഗത്തിലെ കാര്‍ഡുടമകളുമാണ്. ഈ സാഹചര്യത്തിലാണ് ഇന്നും നാളെയും കൂടി റേഷന്‍കടകള്‍ തുറന്നുപ്രവര്‍ത്തിച്ച് പരമാവധി ആളുകള്‍ക്ക് കിറ്റ് വിതരണം ചെയ്യാനുള്ള നീക്കം.ആവശ്യത്തിന് കിറ്റ് റേഷന്‍ കടകളില്‍ എത്തുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിന്റെ ഓഫീസില്‍ പ്രത്യേക സെല്‍ രൂപീകരിച്ചത്. 17ന് മുന്‍പ് കിറ്റ് വിതരണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ പോലെ ഓണം കഴിഞ്ഞും കിറ്റ് വിതരണം തടുരേണ്ടിവരും. എന്നാല്‍, ഇക്കാര്യത്തില്‍ നിലവില്‍ നിര്‍ദേശങ്ങള്‍ ഒന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കിയിട്ടില്ല.