Monday, April 29, 2024
educationkeralaNews

സംസ്ഥാനത്ത് 72 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി

തിരുവനന്തപുരം; സംസ്ഥാനത്ത് 72 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഈമാസം 13 മുതല്‍ കുട്ടികള്‍ സ്‌കൂളില്‍ യൂണിഫോം ധരിക്കണം. സ്‌പെഷല്‍ സ്‌കൂളുകള്‍ എട്ടാം തീയതി തുറക്കും. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്‌കൂളിലെത്താമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.