Friday, May 10, 2024
indiakeralaNewsSports

കേരളത്തിന് അഭിമാനം : മിന്നുമണി അരങ്ങേറ്റത്തില്‍ വിക്കറ്റ് വീഴ്ത്തി

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ധാക്കയില്‍ തുടക്കം.കേരളാ താരം മിന്നുമണിക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം. തന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് കേരളാ താരം അരങ്ങേറ്റ മത്സരം ആഘോഷമാക്കിയത്. അഞ്ചാം ഓവറിലാണ് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ മിന്നുവിന് പന്ത് നല്‍കിയത്.ആദ്യ പന്തുകളില്‍ താരത്തിനെ സിക്സിനും ഫോറിനും പറത്തിയെങ്കിലും നാലാം പന്തില്‍ ഷാമിമ സുല്‍ത്താനയെ ജമീമ റോഡ്രിഗസിന്റെ കൈകളിലെത്തിച്ചാണ് താരം മറുപടി നല്‍കിയത്. രണ്ടോവര്‍ പൂര്‍ത്തിയാക്കിയ താരം 15 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തത്.അനുഷ ബരെഡ്ഡിയാണ് പ്ലേയിംഗ് ഇലവനിലുള്ള മറ്റൊരു പുതുമുഖം.ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ഥാന(വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, യാസ്തിക ഭാട്യ(വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രക്കര്‍, ദീപ്തി ശര്‍മ്മ, അമന്‍ജോത് കൗര്‍, അനുഷ ബരെഡ്ഡി, മിന്നു മണി.ഉച്ചയ്ക്ക് ഒന്നരയ്ക്ക് ധാക്കയിലാണ് കളി തുടങ്ങിയത്. ഏഷ്യന്‍ ഗെയിംസിന് ഒരുങ്ങാനുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെ പരമ്പരയാണിത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ഇരു ടീമും പതിമൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനൊന്ന് തവണയും ഇന്ത്യക്കായിരുന്നു ജയം. രണ്ട് കളിയില്‍ ബംഗ്ലാ വനിതകള്‍ ജയിച്ചു.

ഓള്‍റൗണ്ടറാണ് വയനാട് സ്വദേശിനിയായ മിന്നു മണി. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു. 30 ലക്ഷത്തിനാണ് മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് പാളയത്തിലെത്തിച്ചത്. ഇന്ത്യന്‍ എ ടീമിന്റെ നീലക്കുപ്പായത്തിലും മിന്നു ഇടം പിടിച്ചിരുന്നു. ഇടംകൈയന്‍ ബാറ്ററും സ്പിന്നറുമായ മിന്നുവിന് സീസണില്‍ ഡല്‍ഹിയുടെ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അരങ്ങേറാന്‍ അവസരം കിട്ടി. ബംഗ്ലാദേശ് പര്യടനത്തിലെ ട്വന്റി 20 ടീമില്‍ മാത്രമാണ് മിന്നുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9 ഓവറില്‍ 53/2 എന്ന നിലയിലാണ് ബംഗ്ലാദേശ്. പൂജ വസ്ത്രക്കറിനാണ് രണ്ടാം വിക്കറ്റ് ലഭിച്ചത് മകളുടെ വിക്കറ്റ് നേട്ടം വയനാട്ടിലെ വീട്ടിലിരുന്ന മൊബൈല്‍ ഫോണിലാണ് താരത്തിന്റെ മതാപിതാക്കള്‍ മത്സരം കണ്ടത്. ഐ.പി.എല്‍ കളിക്കുന്ന ആദ്യ മലയാളി വനിത താരവും മിന്നുമണിയായിരുന്നു.മകളുടെ അരങ്ങേറ്റ മത്സരം വയനാട്ടിലെ വീട്ടിലിരുന്നാണ് മിന്നുവിന്റെ മാതാപിതാക്കള്‍ കണ്ടത്.