Wednesday, May 15, 2024
keralaNews

കൊല്ലത്ത് ചിതറയില്‍ ഇടഞ്ഞ ആനയെ തളച്ചു.

കൊല്ലം: കൊല്ലം ചിതറയില്‍ ഇടഞ്ഞ ആനയെ തളച്ചു. മൂന്നു മണിക്കൂറോളം നീണ്ട പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവിലാണ് ആനയെ തളച്ചത്. മുള്ളിക്കാട്ടെ തടിമില്ലില്‍ പണിക്ക് വേണ്ടി കൊണ്ടുവന്ന കോട്ടപ്പുറം കാര്‍ത്തികേയന്‍ എന്ന ആനയാണ് വിരണ്ടോടിയത്. റോഡിലൂടെ ഓടിയ ആന സമീപത്തെ പറമ്പിലേക്ക് കയറി. വനംവകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തി ആനയെ തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ആനയുടെ ഉടമ സ്ഥലത്തെത്തി ആനയ്ക്ക് ഹല്‍വ ഉള്‍പ്പെടെ മധുര പലഹാരങ്ങള്‍ നല്‍കി. ഇതോടെ ശാന്തനായ ആനയെ തളയ്ക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കൊല്ലത്ത് ആന ഇടയുന്നത്. കഴിഞ്ഞ ദിവസം എംസി റോഡില്‍ ഇടഞ്ഞ ആന പരിഭ്രാന്തി പരത്തിയിരുന്നു.