Monday, April 29, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന് വില. ഇന്ന് 60 രൂപ കുറഞ്ഞതോടെ 4620 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക് അടിസ്ഥാനപ്പെടുത്തിയുള്ള വിലനിലവാരമാണിത്.ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വില 37440 രൂപയായിരുന്നു. ഇന്നത്തെ സ്വര്‍ണ്ണവില 22 കാരറ്റ് വിഭാഗത്തില്‍ പവന് 36960 രൂപയാണ്. 18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണത്തിന് വില ഇന്ന് കുത്തനെ കുറഞ്ഞു. 3820 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് വില. ഇന്നലെ ഗ്രാമിന് 3865 രൂപയും പവന് 309200 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില പവന് 30560 രൂപയാണ്. വെള്ളി ഗ്രാമിന് 69 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്.