Saturday, May 4, 2024
indiaNews

ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി .     

പൂഞ്ച് ജില്ലയിലെ മണ്ഡി വനപ്രദേശത്താണ് തീവ്രവാദ സംഘടനകള്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന ഒളിത്താവളം കണ്ടെത്തിയത്. ബിഎസ്എഫും ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദി സങ്കേതം കണ്ടെത്തിയത്. ഇവിടെനിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു എകെ 47 റൈഫിള്‍, മൂന്ന് എകെ മാഗസിന്‍, പിസ്റ്റള്‍ വെടിമരുന്ന്, നാല് ഗ്രനേഡ്, ഒരു അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍ എന്നിവയാണ് പിടിച്ചെടുത്തത്.
നേരത്തെ കത്വ ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ബിഎസ്എഫ് തുരങ്കം കണ്ടെത്തിയിരുന്നു. എട്ട് വര്‍ഷമായി പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ഉപയോഗിച്ചിരുന്ന തുരങ്കമാണ് സൈന്യം കണ്ടെത്തിയത്.