Sunday, May 5, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന.പവന്റെ വില 320 രൂപ കൂടി 36,720 രൂപയായി.ഗ്രാമിന് 40 രൂപ കൂടി 4590 രൂപയുമായി.ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഡോളര്‍ കരുത്തുനേടിയതും ബോണ്ട് ആദായത്തിലെ ചാഞ്ചാട്ടവുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്.രണ്ടുദിവസം മുമ്പ് 36,960 രൂപ നിലവാരത്തിലേയ്ക്ക് വില ഉയര്‍ന്നിരുന്നു.അടുത്തദിവസംതന്നെ 36,400ലേയ്ക്ക് വിലതാഴുകയുംചെയ്തു.