Sunday, May 19, 2024
keralaNews

സീരിയല്‍ ഷൂട്ടിങ്; പൊലീസ് കേസെടുത്തു

ഇടവ പഞ്ചായത്തിലെ ഓടയത്ത് നടന്നുവന്ന സീരിയല്‍ ഷൂട്ടിങ് പൊലീസ് തടഞ്ഞ് കേസെടുത്തു. ഓടയത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് വെള്ളിയാഴ്ച മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്തുവന്ന ജനപ്രിയ സീരിയലിന്റെ ഷൂട്ടിങ് നടന്നത്.ഗ്രാമപഞ്ചായത്തിലെ ഒമ്പതോളം വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി തുടരുകയാണ്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് രണ്ടുദിവസമായി സീരിയല്‍ ഷൂട്ടിങ് നടന്നുവന്നത്. പതിനെട്ടുപേരടുന്ന സംഘമാണ് ഷൂട്ടിങ്ങിനുണ്ടായിരുന്നത്.പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചു.ഷൂട്ടിങ്ങിന് ഉപയോഗിച്ച കാമറകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ റിസോര്‍ട്ടിലെ തന്നെ മുറിയില്‍ പൊലീസ് പൂട്ടി സൂക്ഷിച്ചിട്ടുണ്ട്.പിന്നീട് ഇത് കോടതിയില്‍ ഹാജരാക്കും.സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ഷൂട്ടിങ് നടത്തിയതിന് സീരിയല്‍ സംഘത്തിനെതിരെയും ഷൂട്ടിങിന് റിസോര്‍ട്ട് വിട്ടുകൊടുത്തതിന് റിസോര്‍ട്ട് ഉടമസ്ഥന്റെ പേരിലുമാണ് കേസ്.