Tuesday, May 7, 2024
keralaNews

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു.

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിച്ചെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയത്.നിലവില്‍ വയനാട്ടിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നൂറ് പേരെ പരിശോധിക്കുമ്പോള്‍ പന്ത്രണ്ട് പേര്‍ക്ക് പോസിറ്റീവാകുന്നു. പത്തനംതിട്ടയില്‍ പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനം വര്‍ദ്ധിച്ച് 11.6 ശതമാനത്തിലെത്തി. എറണാകുളത്തും രോഗികളുടെ എണ്ണം കൂടുകയാണ്.

കൊവിഡ് ബാധിച്ചു മരിച്ചവരുടെ പ്രായവും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്ത് വയസിന് താഴെയുളള ആറ് കുട്ടികളും, പതിനൊന്നിനും ഇരുപതിനും മധ്യേയുള്ള ഒമ്പത് പേരും, ഇരുപത്തിയൊന്നിനും മുപ്പതിനും ഇടയിലുളള മുപ്പത്തഞ്ച് പേരും, മുപ്പത്തിയൊന്നിനും നാല്പതിനും മധ്യേയുളള എഴുപത്തേഴ് പേരും, നാല്‍പതിനും അറുപതിനും ഇടയിലുള്ള 779 പേരും, അറുപതിനു മുകളില്‍ പ്രായമുളള 2210 പേരും മരിച്ചു.