Friday, May 17, 2024
keralaNews

യദു വിജയകൃഷ്ണന് ദുര്‍ഗാദത്ത പുരസ്‌കാരം

കോഴിക്കോട് തപസ്യ കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ ദുര്‍ഗാദത്ത പുരസ്‌കാരം എഴുത്തുകാരനും – തിരക്കഥാകൃത്തും – സംവിധായകനുമായ യദു വിജയകൃഷ്ണന്. 10,000 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന പരസ്‌കാരമാണ് നല്‍കുന്നത്. കവിയും പ്രബന്ധകാരനുമായിരുന്ന കെ.എന്‍. ദുര്‍ഗാദത്തന്‍ ഭട്ടതിരിപ്പാടിന്റെ സ്മരണാര്‍ത്ഥമാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 40 വയസ്സില്‍ താഴെയുള്ള സാഹിത്യ പ്രതിഭകളാണ് പുരസ്‌കാരത്തിന് അര്‍ഹരാകുന്നത്.

തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ്, എഴുത്തുകാരി ഡോ. വി. സുജാത, ഡോക്യുമെന്ററി സംവിധായകനും ഫോക്ലോര്‍ ഗവേഷകനുമാ യു.പി. സന്തോഷ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഫെബ്രുവരി 10, 11 തീയതികളിലായി കാഞ്ഞങ്ങാട് നടക്കുന്ന തപസ്യ വാര്‍ഷികോത്സവത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
പ്രമുഖ ചലച്ചിത്ര നിരൂപകന്‍ വിജയകൃഷ്ണന്റെ മകനാണ് യദു വിജയകൃഷ്ണന്‍.

നിരവധി ഷോര്‍ട്ഫിലിമുകളും ഡോക്യുമെന്ററികളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. സംസ്‌കൃത ഭാഷയിലെടുത്ത ഭഗവദജ്ജുകം എന്ന ചിത്രം 11 ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടി. യദുവിന്റെ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള   21 months of hell  എന്ന ഡോക്യുമെന്ററി നിരവധി പ്രസംസകള്‍ നേടികൊടുത്തിട്ടുണ്ട്. ടെയ്ല്‍സ് ഓഫ് ലോര്‍ഡ് ശിവ, ദ് സ്റ്റോറി ഓഫ് അയോദ്ധ്യ എന്നിവ യദു കൃഷ്ണന്റെ ശ്രദ്ധേയ രചനകളാണ്.