Monday, May 6, 2024
keralaNewsObituary

മധ്യവയസ്‌കനെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: എടമുട്ടത്ത് മധ്യവയസ്‌കനെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ചെന്ത്രാപ്പിന്നി ഹലുവ തെരുവ് സ്വദേശി ചങ്ങരംകുളം വീട്ടില്‍ ഹരിദാസ് നായര്‍ (53) ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപം എടച്ചാലിവീട്ടില്‍ സുരേഷിന്റെ വീട്ടിലാണ് ഹരിദാസിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മദ്യപാനത്തിനിടെയുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. വലപ്പാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇരിങ്ങാലക്കുടയില്‍നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.