Tuesday, May 7, 2024
keralaNews

കൊല്ലത്ത് പഞ്ചായത്ത്  ഓഫീസ് രാത്രിയില്‍ പൂട്ടിയില്ല ..

കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ജീവനക്കാര്‍ മടങ്ങിയത് കൊല്ലം പോരുവഴിയില്‍ രാഷ്ട്രീയ വിവാദമായി. പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും ഓഫിസില്‍ ഇരുന്ന് മദ്യപിച്ച ശേഷം ഓഫിസ് പൂട്ടാന്‍ മറന്നതാണെന്ന് ബിജെപി ആരോപിച്ചു. സെര്‍വര്‍ റൂമടക്കം ഒരു രാത്രി മുഴുവന്‍ തുറന്നു കിടന്നതിനെ പറ്റി പൊലീസും അന്വേഷണം തുടങ്ങി.

പ്രഭാത സവാരിക്കാരാണ് പോരുവഴി പഞ്ചായത്ത് ഓഫിസ് ഇങ്ങനെ മലര്‍ക്കെ തുറന്നു കിടക്കുന്നത് ആദ്യം കണ്ടത്. ഉള്ളില്‍ കയറിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും മുറികളും കമ്പ്യൂട്ടര്‍ സര്‍വര്‍ സൂക്ഷിച്ചിരുന്ന മുറിയുമെല്ലാം തുറന്നു തന്നെ. പ്രസിഡന്റും രണ്ടു ജീവനക്കാരും ചേര്‍ന്ന് ഓഫിസില്‍ ഇരുന്ന് പുലര്‍ച്ചെ വരെ മദ്യപിക്കുകയായിരുന്നെന്നും മടങ്ങി പോയപ്പോള്‍ പൂട്ടാന്‍ മറന്നെന്നുമാണ് ബിജെപി ആരോപണം.