Saturday, May 4, 2024
keralaNews

സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞെന്ന് സര്‍ക്കാര്‍ നിയമസഭയില്‍

സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.ലോക് ഡൗണിന് ശേഷം മദ്യവില്‍പന കുറഞ്ഞതായാണ് കണക്കുകള്‍. 2016-17 ല്‍ വിറ്റത് 205.41 ലക്ഷം കെയ്‌സ് മദ്യവും 150.13 ലക്ഷം കേയ്‌സ് ബിയറും വിറ്റുയ എന്നാല്‍ 2020 – 21 ല്‍ ഇത് 187.22 ലക്ഷവും 72.40 ലക്ഷവുമായി കുറഞ്ഞെന്നും എക്‌സൈസ് മന്ത്രി അറിയിച്ചു.മദ്യത്തില്‍ വരുമാനം വര്‍ധിച്ചത് നികുതി കൂട്ടിയതുകൊണ്ടാണ്. പുതിയ മദ്യ വില്‍പന ശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്കി രേഖാമൂലം സഭയെ അറിയിച്ചു.കൊച്ചി മെട്രോ നഷ്ടത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കി സര്‍ക്കാര്‍ പറയുന്നത്. യാത്രക്കാരുടെ കുറവ് മൂലം കൊച്ചി മെട്രോയുടെ നഷ്ടം 19 കോടി രൂപ ആയി. 2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ചാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്.യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാനുളള നടപടികളും തുടങ്ങി. കൊച്ചി മെട്രോയില്‍ പ്രതിദിനം യാത്ര ചെയ്യുന്നത് 35000 പേരാണെന്നും എം എല്എ കെ.എന്‍. ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് മറുപടി മുഖ്യമന്ത്രി മറുപടി നല്‍കി.