Saturday, April 27, 2024
keralaLocal NewsNews

രാമമന്ത്രങ്ങളുമായി എരുമേലിയില്‍ ശ്രീരാമ ക്ഷേത്ര നിധി സമാഹരണത്തിന് തുടക്കമായി.

ഭാരതത്തിന്റെ ആത്മാവും -ധര്‍മ്മത്തിന്റെ ആള്‍രൂപവുമായശ്രീരാമന്റെ ജന്മഭൂമിയില്‍ പുണ്യ ക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായുള്ള ശ്രീരാമ ക്ഷേത്ര നിധി സമാഹരണത്തിന് എരുമേലിയില്‍ തുടക്കമായി .

ശ്രീപദം ശ്രീകുമാറിൽ നിന്നും സ്വാമി സത് സ്വരൂപാനന്ദ സരസ്വതി നിധി ഏറ്റുവാങ്ങുന്നു ..
കമലാക്ഷിയമ്മയിൽ നിന്നും നിധി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ഏറ്റുവാങ്ങുന്നു .
എരുത്വാപ്പുഴ മലവേടർ കോളനി മൂപ്പനിൽ നിന്നും കെ.കെ മോഹൻ നിധി ഏറ്റുവാങ്ങുന്നു

വിവിധ സ്ഥലങ്ങളില്‍ നിധി ശേഖരണാര്‍ത്ഥം ചടങ്ങുകള്‍ നടന്നു.എരുമേലി തെക്കേപെരുംഞ്ചേരില്‍ പരേതനായ റ്റി.കെ കൃഷ്ണന്‍കുട്ടിമാമന്റെ പത്‌നി കമലാക്ഷിയമ്മ,എസ് എന്‍ ഡി പി എരുമേലി യൂണിയന്‍ മുന്‍ സെക്രട്ടറി ശ്രീപാദം ശ്രീകുമാര്‍ എന്നിവരില്‍ നിന്നും നിധി  മാര്‍ഗ്ഗദര്‍ശക് മണ്ഡല്‍ സംസ്ഥാന സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ഏറ്റുവാങ്ങി.എരുത്വാപ്പുഴ മലവേടര്‍ കോളനിയില്‍  ഊര് മൂപ്പനില്‍ നിന്നും രാഷ്ട്രീയ സ്വയം സേവക സംഘം എരുമേലി ഖണ്ഡ് സംഘചാലക് കെ.കെ മോഹന്‍ നിധി ഏറ്റുവാങ്ങി.ചടങ്ങുകളില്‍ എരുമേലി എന്‍. എസ് എസ്.കരയോഗം പ്രസിഡന്റ് റ്റി. അശോക് കുമാര്‍ , രാഷ്ട്രീയ സ്വയം സേവക സംഘം പൊന്‍കുന്നം സംഘ ജില്ല സഹകാര്യവാഹ് വി.ആര്‍ രതീഷ്,എരുമേലി ഖണ്ഡ് വ്യവസ്ഥ പ്രമുഖ് പി പി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.