Tuesday, May 7, 2024
keralaNews

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴ

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. എട്ടാംതീയതി വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരത്ത് മലയോരമേഖലയില്‍ ശക്തമായമഴ. വിതുരയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി. മീന്‍മുട്ടി വെള്ളച്ചാട്ടം കാണാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി, കാര്‍ പാറക്കെട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിനിടെ, വാമനപുരം നദി കരകവിഞ്ഞ് മങ്കയം, കല്ലാര്‍ എന്നിവിടങ്ങളില്‍ വെള്ളംകയറി.