Friday, May 10, 2024
keralaNewsObituary

ഇരട്ടക്കൊലപാതക കേസില്‍ ജയിലില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതി 25 വര്‍ഷം കഴിഞ്ഞ് പിടിയില്‍

കട്ടപ്പന: ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് തമിഴ്‌നാട്ടിലെ മധുര സെന്‍ട്രല്‍ ജയിലില്‍ നിന്നും 25 വര്‍ഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ പ്രതിയെ ഇടുക്കിയില്‍ നിന്നും പിടികൂടി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഇടുക്കി വണ്ടന്‍മേട് മാലിയില്‍ നിന്നും പിടികൂടിയത്. തമിഴ്‌നാട് ഉസിലെപെട്ടി സ്വദേശി വെള്ളച്ചാമിയാണ് പിടിയിലായത്. ഇരട്ടക്കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാള്‍. 1984 ല്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കളായ രണ്ട് യുവാക്കളെ തമിഴ്‌നാട്ടിലുള്ള വരശനാട് കടമലക്കുണ്ടില്‍ വച്ച് ക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ 1992 ല്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇയാള്‍ ജയിലുമായി. 1997 ല്‍ പരോളിലിറങ്ങിയ വെള്ളച്ചാമി മുങ്ങി ഒളിവില്‍ പോവുകയായിരുന്നു. തമിഴ്‌നാട്ടില്‍ പല സ്ഥലത്തായി താമസിച്ച ഇയാള്‍ ഒന്നര വര്‍ഷം മുമ്പാണ് വണ്ടന്‍മേട് മാലിയിലെത്തിയത്.