Wednesday, May 15, 2024
keralaNews

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരത്ത് മലയോരമേഖലയില്‍ ശക്തമായമഴ.തിരുവനന്തപുരം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
വിതുരയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി. മീന്‍മുട്ടി വെള്ളച്ചാട്ടം കാണാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി, കാര്‍ പാറക്കെട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിനിടെ, വാമനപുരം നദി കരകവിഞ്ഞ് മങ്കയം, കല്ലാര്‍ എന്നിവിടങ്ങളില്‍ വെള്ളംകയറി.മലയോരത്തും തീരമേഖലയിലും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഖനനത്തിനും വിലക്കുണ്ട്.