Monday, April 29, 2024
keralaNews

സംസ്ഥാനത്ത് ദിവസം തോറും ചൂട് വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ദിവസം തോറും ചൂട് വര്‍ദ്ധിക്കുകയാണ്. വടക്കന്‍ മേഖലകളായ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പിന്റെ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സാധാരണ വേനല്‍ച്ചൂടിനെക്കാള്‍ മൂന്നു ഡിഗ്രി മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലാണ്.പാലക്കാട് ഇന്നലെ ഉയര്‍ന്ന താപനില 38.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കോഴിക്കോട്-35.2, കൊച്ചി -33.4, ആലപ്പുഴ- 34.2, തിരുവനന്തപുരം-32.8 എന്നിങ്ങനെയായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ ചൂട് വളരെ കൂടുതലാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലകളിലെ നദികള്‍ വറ്റി വരളുകയാണ്. കൃഷി നശിക്കാതിരിക്കാന്‍ മോട്ടോര്‍ ഉപയോഗിച്ച്് ജലസേചനം തുടങ്ങിയിട്ടുണ്ട്.